ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 10 ലക്ഷത്തോളം കേസുകൾ, മരണം 5000
ബീജിങ്: ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് റിപ്പോർട്ടുകൾ. പ്രതിദിനം 10 ലക്ഷത്തോളം കോവിഡ് കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അയ്യായിരത്തോളം മരണങ്ങളും കോവിഡ് ബാധ മൂലം പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നത് സ്ഥിതി കൂടുതൽ വഷളാക്കും. നിലവിലെ ഈ തരംഗം തുടർന്നാൽ ജനുവരിയിൽ പ്രതിദിന കേസുകളുടെ നിരക്ക് 3.7 ദശലക്ഷമായി ഉയർന്നേക്കാമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള എയർഫിനിറ്റി ലിമിറ്റഡ് വ്യക്തമാക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പുതിയ തരംഗം ഉണ്ടാകാനും അത് മാർച്ചിൽ പ്രതിദിന നിരക്ക് 4.2 ദശലക്ഷമായി ഉയർത്താനും സാധ്യതയുണ്ട്.