ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നിറയൊഴിച്ച തോക്കുധാരി ആയുധം ഒളിപ്പിച്ചത് ചുവന്ന ബാഗില്‍. സംഭവം നടന്ന സ്ഥലത്തു നിന്നാണ് ബാഗ് കണ്ടെടുത്തത്. ചുവന്ന ബാഗുമായി വന്ന് അതില്‍ നിന്ന് തോക്കെടുത്തു ചുഴറ്റുകയും വെടിവയ്ക്കുകയുമായിരുന്നു എന്ന വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെടിവയ്പ്പു കഴിഞ്ഞ ശേഷം സ്ഥലത്തു വീണുകിടക്കുകയായിരുന്ന ബാഗ് ജാമിഅയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടു പോകുയായിരുന്നു. മന്ദിര്‍ വഹിം ബനായാന്ഗെ (ക്ഷേത്രം അവിടെ തന്നെ നിര്‍മിക്കും) എന്ന കുറിപ്പം ബാഗിനുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാവിനിറത്തിലുള്ള പതാകയും ബാഗിന് അകത്തുണ്ട്. കൊമേഴ്സ് ബുക്ക്, ഒരു പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഗൗതം ബുധ്നഗറിലെ ജെവാര്‍ പബ്ലിക് സ്കൂളിലെ യൂണിഫോമിന്റെ ഭാഗമായുള്ള ടൈ എന്നിവയും അതിലുണ്ടായിരുന്നു. വ്യാഴാഴ്ചയുണ്ടായ വെടിവയ്പ്പില്‍ ജാമിഅയിലെ വിദ്യാര്‍ത്ഥി ഷദാബിനാണ് പരിക്കേറ്റിരുന്നത്. തീവ്രഹിന്ദു സംഘടനയായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ ഇയാള്‍ പതിനായിരം രൂപയ്ക്കാണ് തോക്ക് വാങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥിയെ 14 ദിവസത്തെ തടങ്കല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇയാള്‍ പത്താം ക്ലാസുകാരനാണ് എന്നാണ് പൊലീസ് പറയുന്നത്.
7