13കാരിക്ക് നേരെ ബേക്കറി ഉടമയുടെ പീഡന ശ്രമം; പിന്നാലെ കടയ്ക്ക് തീയിട്ട് പെൺകുട്ടിയുടെ പിതാവ്
കൊച്ചി: പതിമൂന്നുകാരിയെ കയറിപ്പിടിച്ച ബേക്കറിയുടമ പോക്സോ കേസിൽ അറസ്റ്റിൽ. ചേരാനെല്ലൂർ വിഷ്ണുപുരം വേണാട്ട് ഹൗസിൽ 51കാരനായ ബാബുരാജ്(കണ്ണൻ) ആണ് ചേരാനെല്ലൂർ പൊലീസിന്റെ പിടിയിലായത്. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു.ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായത്. ബേക്കറിയിലെത്തിയ പെൺകുട്ടിയെ ബാബുരാജ് കയറിപ്പിടിച്ചു. കുട്ടി വീട്ടിലെത്തി പിതാവിനെ വിവരമറിയിച്ചു. തുടർന്ന് രാത്രി എട്ട് മണിയോടെ ഇയാൾ വിഷ്ണുപുരം ജംഗ്ഷനിലുള്ള ബേക്കറിയിലെത്തി തീയിടുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബാബുരാജിനെയും കുട്ടിയുടെ പിതാവിനെയും കോടതി റിമാൻഡ് ചെയ്തു.