ഇന്ത്യയുടെ യാത്ര വിലക്ക് നിലനിൽക്കുന്ന യമനിലേക്ക് കാസർകോട്ട് കുടുംബം പോയത് സൗദി വഴി, തീവ്രവാദ ക്യാമ്പിൽ എത്തി എന്ന പ്രചാരണത്തിന് പിന്നാലെ തങ്ങൾ യമനിലെത്തിയത് മതപഠനത്തിനാണെന്ന് വ്യക്തമാക്കി വാട്സ്ആപ്പ് വീഡിയോ സന്ദേശം,സംഭവത്തിൽ ഭീകരബന്ധം ഇല്ലെന്ന് പോലീസ് . വിശദീകരണത്തിൽ തൃപ്തരാകാത്ത കേന്ദ്ര രഹസ്യന്വേഷണ സംഘം .
പടന്ന: കാസർകോട് തൃക്കരിപ്പൂർ സ്വദേശികളായ മലയാളി ദമ്പതികളുടെ തിരോധാനത്തെക്കുറിച്ച് അന്വഷണത്തിൽ വഴിത്തിരിവ് . ദുബായിൽ താമസിക്കുന്ന ഇവർ യെമനിലേക്ക് പോയതോടെയാണ് ദേശിയ മദ്യമങ്ങളിൽ വാർത്തകൾ പുറത്തുവന്നത് . എന്നാൽ താന്‍ ഒരു തീവ്രവാദ സംഘടനയിലും പോയിട്ടില്ലെന്ന് പടന്നയിലെ മുഹമ്മദ് ശബീര്‍ വ്യക്തമാക്കി. ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത വീഡിയോ സന്ദേശത്തിലാണ് ശബീര്‍ ഇക്കാര്യം അറിയിച്ചത്. ശബീറിന്റെയും കുടുംബത്തിന്റെയും തിരോധനവുമായി ബന്ധപ്പെട്ട് ഭാര്യാസഹോദരന്റെ പരാതിയില്‍ ചന്തേര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതെ സമയം കേസ് ഇപ്പോൾ പോലീസിൽ നിന്നും മറ്റൊരു അന്വേഷണ സംഘത്തിന് കൈമാറിയതായി വിവരം പുറത്ത് വരുന്നുണ്ട് . തീവ്രവാദ സംഘടനയിലേക്ക് പടന്ന സ്വദേശിയും കുടുംബവും പോയെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ശബീര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. എന്‍ഐഎ ഇതുമായി ബന്ധപ്പെട്ട് പടന്നയില്‍ അന്വേഷണത്തിന് എത്തിയതോടെയാണ് പടന്നയില്‍ നിന്നുള്ള കുടുംബം ദാഇശില്‍ ചേര്‍ന്നതായുള്ള പ്രചാരണം ശക്തമായത്.
നാല് മാസം മുമ്പാണ് ശബീറും തലശേരി പൊലീസ് സ്റ്റേഷന് പരിധിയിലെ ഭാര്യയും നാല് ആണ്മക്കളുമടങ്ങുന്ന കുടുംബം മതപഠനത്തിനായി യെമനിലേക്ക് പോയത്. സഊദി അറേബ്യ വഴിയാണ്, ഇന്‍ഡ്യ യാത്രാവിലക്ക് കല്പിച്ച യെമനിലേക്ക് ഇവര്‍ യാത്ര പോയത്. യെമനിലെ ദാറുല്‍ മുസ്ത്വഫ എന്ന പ്രശസ്തമായ മതപഠന കേന്ദ്രത്തിലാണ് താന്‍ വന്നിട്ടുള്ളതെന്നും അവിടെയുള്ള പ്രമുഖ മതപണ്ഡിതന് ഹബീബ് ഉമറിന്റെ പ്രഭാഷണങ്ങളിലും പഠനത്തിലും ആകൃഷ്ടനായാണ് എത്തിയതെന്നും പെട്ടെന്ന് തന്നെ മടങ്ങുമെന്നുമാണ് 40 കാരനായ ശബീര്‍ പറയുന്നത്.
10 വര്‍ഷമായി ദുബൈയില്‍ താമസിച്ച് വരികയാണ് ശബീറും ഭാര്യയും മൂന്ന്, അഞ്ച്, ആറ്, ഒമ്പത് വയസുള്ള നാല് ആണ്മക്കളും. ഇക്കഴിഞ്ഞ ജൂണ്‍ മാസം ഒരാഴ്ചത്തെ അവധിക്ക് നാട്ടില്‍ വന്നിരുന്നതായി കുടുംബവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. മതപഠനത്തിന്റെ ഭാഗമായി നാല് മാസമായി സുഹൃത്തുക്കളുമായി ശബീറും കുടുംബവും ആശയ വിനിമയം നടത്തുന്നില്ല. അടുത്ത ബന്ധുക്കളുമായി മാത്രമാണ് ഇവരുടെ ആശയ വിനിമയം. എന്‍ഐഎ വന്നതിനെ തുടര്‍ന്നുണ്ടായ കോലാഹലവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് തന്നെ ബന്ധപ്പെടുന്നതെന്നും അതുകൊണ്ടാണ് ഇത്തരമൊരു വീഡിയോ അയക്കുന്നതെന്നും ശബീര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഉദിനൂർ സ്വദേശി മുഹമ്മദ് ഷബീർ, ഭാര്യ റിസ്വാന എന്നിവരും മക്കളുമാണ് യെമനിലേക്ക് മതപഠനത്തിനായി പോയത് .ഷബീറിന്റെ പ്രതികരണത്തിൽ കേന്ദ്ര രഹസ്യ അന്വഷണ സംഘം തൃപ്തർ അല്ലെങ്കിലും പോലീസ് നിലവിൽ ഭീകര സംഘടനയ്ക്ക് വേണ്ടി ഷബീർ പ്രവർത്തിക്കുന്നില്ലെന്നാണ് വിശ്വസികുനത് .