ഒരു സ്പർശനത്തിലൂടെ മാത്രം സ്ത്രീയിൽ ലൈംഗിക ഉത്തേജനം സാദ്ധ്യമാണോ? ആണെന്ന് തന്നെയാണ് ഉത്തരം. സ്ത്രീകളുടെ ലൈംഗിക പ്രശ്നങ്ങളും വികാരങ്ങളും അതീവ സങ്കീർണമായ ഒന്നാണ്. പുരുഷ സ്പർശവും ലാളനയും കൊതിക്കുന്ന ഒരു പാടുഭാഗങ്ങൾ സ്ത്രീ ശരീരത്തിലുണ്ട്. ഒരു പക്ഷേ സ്ത്രീ പോലും അറിയാത്ത കേന്ദ്രങ്ങളാകാം അത്.അത് എന്തൊക്കെയാണെന്ന് അറിയാം
ബ്രെയിൻ- പേരു കേൾക്കുമ്പോൾ നെറ്റി ചുളിക്കണ്ട. സ്ത്രീയുടെ ഏറ്റവും വലിയ ലൈംഗിക ഉത്തേജന അവയവം എന്നുപറയുന്നത് അവളുടെ തലച്ചോർ തന്നെയാണ്. സ്വകാര്യ നിമിഷങ്ങളിൽ ലൈംഗികത ഉണർത്തുന്ന ആശയവിനിമയം പങ്കാളിയിൽ നിന്ന് ഏതൊരു സ്ത്രീയും പ്രതീക്ഷിക്കും. അത് ഉത്തേജിപ്പിക്കാൻ കഴിയുന്നവർ വിജയം കാണുകയും ചെയ്യും.
ശിരോചർമ്മം- ലൈംഗിക ഉത്തേജനത്താൽ സ്ത്രീയെ ത്രസിപ്പിക്കാൻ കഴിയുന്ന ശരീരഭാഗമാണ് ശിരോചർമ്മം. തലയിലോ മുഖത്തോ തൊടുന്നതിനേക്കാൾ ശിരോചർമ്മത്തിലെ സാവധാനമുള്ള സ്പർശം പെണ്ണിനെ ആവേശക്കൊടുമുടിയിലെത്തിക്കും. കൂടാതെ നാഡികൾ സംഗമിക്കുന്ന ശിരസിൽ തഴുകി തലോടുന്നത് ഏറെ ഗുണം ചെയ്യും. ഇത് ഓക്സിടോസിൻ ഉത്പാദിപ്പിക്കുകയും പിരിമുറുക്കം അകറ്റി കൂടുതൽ ഊർജസ്വലമാകാൻ സഹായിക്കുകയും ചെയ്യുന്നു.
ചെവികൾ- സ്ത്രീയുടെ ഏറ്റവും സെൻസിറ്റീവ് സ്ഥലമാണ് ചെവി. തഴുകുന്നതടക്കമുള്ളവ അവൾക്ക് ഇന്ദ്രിയ ഉത്തേജക അനുഭവങ്ങളാണ്, അത് അവളുടെ ശരീരത്തിലുടനീളം ലൈംഗിക ഊർജം ഉണർത്തും.കഴുത്ത്, അധരം, പിൻഭാഗം, പാദങ്ങൾ, അടിവയർ, തുടകൾ എന്നിവയാണ് സ്ത്രീയെ ഏറ്റവും വേഗത്തിൽ ലൈംഗിക ഉത്തേജനത്തിന് സഹായിക്കുന്നത്.