പഠനയാത്രയ്ക്ക് പോയ ബസുകൾ അപകടത്തിൽപ്പെട്ടു; 15 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ഇംഫൽ: മണിപ്പൂരിലെ നോനി ജില്ലയിൽ വിദ്യാർത്ഥികളുമായി പോയ രണ്ട് ബസുകൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം. 15 വിദ്യാർത്ഥികൾ മരിച്ചതായി റിപ്പോർട്ട്. ബിസ്നുപൂർ – ഖൗപും റോഡിലാണ് ഇന്ന് അപകടം നടന്നത്.യാരിപോക്കിലെ തമ്പൽനു ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി രണ്ട് ബസുകൾ പഠനയാത്രയ്ക്കായി ഖൗപും ഭാഗത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെ ഇംഫലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.