മദ്രസകളിൽ വെള്ളിയാഴ്ചയ്ക്ക് പകരം ഞായറാഴ്ച അവധി
മുസ്ലീം മതപഠന കേന്ദ്രമായ മദ്രസകളുടെ നടത്തിപ്പിലും നിയമങ്ങളിലും സമൂല പരിഷ്ക്കരണത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ മദ്രസകളുടെ കണക്കെടുപ്പ് നടത്തിയതിന് പിന്നാലെ മദ്രസ അവധി ദിനത്തിലും മാറ്റം വരുത്താന്‍ നിര്‍ദ്ദേശിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍.
അതായത്, മറ്റ് സ്കൂളുകളില്‍ നിലവിലുള്ളതുപോലെ മദ്രസകളിലും വെള്ളിയാഴ്ചകൾക്ക് പകരം ഞായറാഴ്ചകളിൽ അവധി പ്രഖ്യാപിക്കാൻ ഉത്തർ പ്രദേശ് മദ്രസ ബോർഡിന് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.