200 രൂപ കെെക്കൂലി വാങ്ങി; വിരമിക്കാൻ ആറുമാസം ശേഷിക്കെ പൊലീസുകാരന് സസ്പെൻഷൻ,
മുംബയ്: ട്രാഫിക് ഡ്യൂട്ടിക്കിടെ ഓട്ടോ ഡ്രെെവറിൽ നിന്ന് 200 രൂപ കെെക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മഹാരാഷ്ട്രയിലെ താനെ കല്യാൺ ഈസ്റ്റിൽ ജോലി ചെയ്യുന്ന നിവ്രുതു മാനാവാനെ എന്നയാൾക്കാണ് ആറുമാസം സസ്പെൻഷൻ ലഭിച്ചത്. അസി.സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഇയാൾ വിരമിക്കാൻ ആറുമാസം കൂടിയെ ബാക്കിയുള്ളൂ. ഒളിക്യാമറയിലൂടെയാണ് കെെക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പകർത്തിയത്.ഓട്ടോ ഡ്രെെവർ പരാതിയുമായി രംഗത്തെത്തിയില്ലെങ്കിലും വീഡിയോ വെെറലായതിനെ തുടർന്ന് അധികൃതർ നടപടിയെടുക്കുകയായിരുന്നു. കല്യാണിലെ ചക്കിനൗക്കയിൽ നിയമം ലംഘിച്ചതിനാണ് പൊലീസ് ഓട്ടോ ഡ്രെെവറെ തടഞ്ഞത്. വിട്ടയക്കാനായി 500 രൂപ ആവശ്യപ്പെടുകയായിരുന്നു. തന്റെ കെെയിൽ 100 രൂപയേ ഉള്ളുവെന്ന് ഡ്രെെവർ പറഞ്ഞു. പണം കൊണ്ടുവരാൻ ബന്ധുവിനെ വിളിക്കാനും പൊലീസുകാരൻ ആവശ്യപ്പെട്ടു. ഒടുവിൽ 200 രൂപ നൽകാമെന്ന് ഓട്ടോ ഡ്രെെവർ സമ്മതിച്ചു. പണം വാങ്ങിയതിന്റെ റസീപ്റ്റ് ഇയാൾക്ക് നൽകിയില്ല.കല്യാൺ സിറ്റിസൺ ഫോറമാണ് ഡിജിപിയെ ടാഗ് ചെയ്ത് വീഡിയോ ട്വീറ്റ് ചെയ്തത്. കെെക്കൂലി വാങ്ങിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു.