ശത്രുവിനെ തകർക്കാൻ മോർമുഗാവോ, ഇന്ത്യയ്ക്ക് കരുത്ത്
ഇന്ത്യൻ നാവികസേന തദ്ദേശീയമായി വികസിപ്പിച്ച യുദ്ധക്കപ്പൽ മോർമുഗാവോ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചു. സാങ്കേതികമായി ഏറ്റവും പരോഗമിച്ച യുദ്ധക്കപ്പലാണ് ഐ.എൻ.എസ് മോർമുഗാവോയെന്നും ഇന്ത്യയുടെ സമുദ്രശക്തി വർദ്ധിപ്പിക്കാനുള്ള ശേഷി കപ്പലിനുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അത്യാധുനിക ആയുധങ്ങളും ഉപരിതല മിസൈലുകളും ഉപരിതല ആകാശ മിസൈലുകളും സെൻസറുകളും മോർമുഗാവോയിൽ ഉണ്ട്.mormugao-shipനാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദശകത്തിൽ യുദ്ധക്കപ്പൽ രൂപകല്പനയിലും നിർമ്മാണ ശേഷിയിലും കൈവരിച്ച വലിയ മുന്നേറ്റമാണിതെന്ന് നാവികസേനാ മേധാവി പറഞ്ഞു.