പോക്കറ്റ് കാലിയാകില്ല, കണ്ണിനടിയിലെ കറുപ്പ് അകലാൻ ഇതിന്റെ കുറച്ച് തുള്ളികൾ മാത്രം മതി; ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ റിസൾട്ട് ഉറപ്പ്
ആൺ – പെൺ ഭേദമില്ലാതെ മിക്കയാളുകളും അനുഭവിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കണ്ണിനടിയിലെ കറുപ്പ്. മാനസിക പ്രയാസങ്ങളും ഉറക്കക്കുറവും ലാപ്ടോപ്പിന്റെയും മൊബൈൽ ഫോണിന്റെയുമൊക്കെ അമിത ഉപയോഗവുമൊക്കെയാണ് ഈ സൗന്ദര്യ പ്രശ്നത്തിന്റെ പ്രധാന കാരണം.
വിലകൂടിയ ക്രീമുകളും മറ്റും വാങ്ങി ഉപയോഗിച്ചും, ബ്യൂട്ടീപാർലറുകളിൽ പോയുമൊക്കെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ പോക്കറ്റ് കാലിയാകാതെ വീട്ടിലിരുന്നുകൊണ്ട് കണ്ണിനടിയിലെ കറുപ്പ് മാറ്റാൻ സാധിക്കും. എങ്ങനെയെന്നല്ലേ?
പ്രശ്നം പരിഹരിക്കാൻ കുറച്ച് പാൽ തുള്ളികൾ മാത്രം മതി. പഞ്ഞി പാലിൽ മുക്കി കണ്ണിന് താഴെ കുറച്ച് സമയം ഒട്ടിച്ചുവയ്ക്കണം. കുറച്ച് ദിവസങ്ങൾ ഇങ്ങനെ ചെയ്താൽ കണ്ണിനടിയിലെ കറുപ്പ് മാറും. കണ്ണിനടിയിൽ അലോവേര ജെൽ തേക്കുന്നതും ഈ പ്രശ്നം മാറാൻ സഹായിക്കും. കൃത്യസമയത്ത് ഉറങ്ങുകയും വേണം. നന്നായി വെള്ളം കുടിക്കണം.