മകളെ കാണാൻ ലണ്ടനിലേക്ക് ഓടിയെത്തി ബിന്ദുപണിക്കരും സായികുമാറും; പ്രണയാതുരമായ ചിത്രം പങ്കുവച്ച് കല്യാണി
നടി ബിന്ദു പണിക്കറുടെ മകൾ കല്യാണി ലണ്ടനിലെ ലെക്കാർഡൻ ബ്ലൂ കോളേജിൽ ഫ്രഞ്ച് പാചക കല പഠിക്കുകയാണ്. പഠനത്തിനായി കഴിഞ്ഞവർഷമാണ് താരപുത്രി ലണ്ടനിലേക്ക് പോയത്. മകളെ യാത്രയാക്കുന്ന ബിന്ദു പണിക്കറുടെ ചിത്രങ്ങൾ അന്ന് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.അവധിക്കാലം ആഘോഷിക്കാനും കല്യാണിയെ കാണാനുമായി ഭർത്താവും നടനുമായ സായികുമാറിനൊപ്പം ലണ്ടനിലെത്തിയിരിക്കുകയാണ് ബിന്ദുപണിക്കർ ഇപ്പോൾ. കല്യാണി തന്നെയാണ് താരദമ്പതികളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.