രാഷ്ട്രീയനേതാവായി അനൂപ് മേനോൻ; തിമിംഗലവേട്ടയ്ക്ക് തുടക്കം
രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന തിമിംഗലവേട്ട എന്ന ചിത്രത്തിന് തിരുവനന്തപുരത്ത് തുടക്കമായി. വി.എം.ആർ.ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോനാണ് നായകൻ. കലാഭവൻ ഷാജോണും, ബൈജു സന്തോഷുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോവളത്ത് നടന്ന തികച്ചും ലളിതമായ ചടങ്ങിൽ നിർമാതാവ് സജിമോൻ സ്വിച്ചോൺ കർമ്മവും അനൂപ് മേനോൻ ഫസ്റ്റ് ക്ലാപ്പും നൽകി. നിർമ്മാതാവ് സജിമോൻ, കെ.ജി.പുരുഷോത്തമൻ, ജയൻ (രജപുത്രാ ഔട്ട് ഡോർ യൂണിറ്റ്, ) റോണക്സ് സേവ്യർ, അരുൺ മനോഹർ, കണ്ണൻ ആതിരപ്പള്ളി, അരുൺ മനോഹർ എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് അനൂപ് മേനോനും മായാമേനോനും പങ്കെടുത്ത രംഗത്തോടെ ചിത്രീകരണത്തിനു തുടക്കമായി.
ജനാധിപത്യചേരിയിൽ വിശ്വസിക്കുന്ന, രാഷ്ട്രീയ രംഗത്ത് വലിയ സ്വപ്നങ്ങളുള്ള ജയരാമൻ എന്ന യുവനേതാവിനെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഭവങ്ങൾ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്കുമാർ, മനോജ് (കെ.പി.എ.സി) പി.പി.കുഞ്ഞിക്കണ്ണൻ, ഉണ്ണി ചിറ്റൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഹരി നാരായണൻ്റെ വരികൾക്ക് നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം – കണ്ണൻ ആതിരപ്പള്ളി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യം – ഡിസൈൻ – അരുൺ മനോഹർ. ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം. ലൊക്കേഷൻ മാനേജർ സന്തോഷ് അരുവിപ്പുറം പ്രൊഡക്ഷൻ എക്സികുട്ടീവ് -ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- എസ്.മുരുകൻ. ഫോട്ടോ – സിജോ ജോസഫ്.