12 വയസ്സുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ മദ്രസ അധ്യാപകന് 26 വര്‍ഷം തടവ്
കണ്ണൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും. ഉദയഗിരി സ്വദേശിയായ കെ.വി. മുഹമ്മദ് ഷാഫിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.
2017-ലാണ് കേസിനാസ്പദമായ സംഭവം. 12 വയസ്സുള്ള മദ്രസ വിദ്യാര്‍ഥിനിയെ അധ്യാപകനായ മുഹമ്മദ് ഷാഫി നിരന്തരം പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. തുടര്‍ന്നാണ് ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.