സിബിഎസ്ഇ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്, മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: സിബിഎസ്ഇ സിലബസ് വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എജ്യുക്കേഷന്റെ പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും, വിദ്യാർത്ഥികളും സ്കൂളുകളും രക്ഷിതാക്കളും ബോർഡ് നിർദേശങ്ങൾ മാത്രം പിന്തുടരണമെന്ന് സിബിഎസ്ഇ നിർദേശം നൽകിയിട്ടുണ്ടെന്ന് കേരളെ പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.പോസ്റ്റിന്റെ പൂർണരൂപം-”സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നതായി ബോർഡിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക വെബ്സൈറ്റെന്ന വ്യാജേന cbsegovt.com എന്ന വിലാസത്തിലാണ് വെബ്സൈറ്റ്. ബോർഡിന്റെ യഥാർത്ഥ വെബ്സൈറ്റ് www.cbse.gov.in ആണെന്നും വിദ്യാർത്ഥികളും സ്കൂളുകളും രക്ഷിതാക്കളും ഇതുവഴി ലഭിക്കുന്ന നിർദേശങ്ങൾ മാത്രം പിന്തുടരണമെന്നും ബോർഡ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്”.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നതായി ബോർഡിന്റെ മുന്നറിയിപ്പ്