പയർ മുളയ്ക്കുന്നത് പോലെയല്ല ഉരുളക്കിഴങ്ങ് മുളച്ചാൽ, ഈ കൊടും വിഷം പാചകത്തിന് ഉപയോഗിക്കരുതേ
ഉരുളക്കിഴങ്ങ് കറിവയ്ക്കാനെടുക്കുമ്പോൾ പച്ച നിറത്തിൽ ചെറിയ കുരിപ്പുകൾ വരുന്നത് കണ്ടിട്ടുണ്ടോ ? സാധാരണ വീട്ടമ്മമാർ കുരുപ്പ് വന്ന സ്ഥലം വെട്ടിമാറ്റിയിട്ട് ബാക്കി കറിയ്ക്കായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഗുരുതരമായ ഫലങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.മുളച്ച ഉരുളക്കിഴങ്ങിൽ സൊളാനൈൻ, ചാക്കോനൈൻ എന്നീ ആൽക്കലോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യൂഹത്തെ തകരാറിലാക്കുന്നതുകൊണ്ട് മുളച്ചുവന്ന ഉരുളക്കിഴങ്ങ് കറികളിൽ ഉപയോഗിക്കരുത്. പച്ചനിറത്തിലുള്ള ഭാഗങ്ങളും പാചകത്തിന് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അപൂർവമായി നാഡീ പ്രശ്നങ്ങളുണ്ടാക്കി മരണം വരെ സംഭവിക്കാം. പച്ച നിറമുള്ള ഈ ഭാഗത്തുള്ള ഗ്ലൈക്കോ ആൽക്കലൈഡ് സസ്യങ്ങളെ സംബന്ധിച്ചിടത്തോളം നല്ലതാണ്. എന്നാൽ മനുഷ്യ ശരീരത്തിന് ദോഷമുണ്ടാക്കും.മുളച്ച ഉരുളക്കിഴങ്ങ് കഴിച്ചാൽ പനി, ശരീര വേദന തുടങ്ങിയ്ക്കും സാദ്ധ്യത ഏറെയാണ്.ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുർബലമാക്കുവാനും ഈ ആൽക്കലോയ്ഡുകൾക്കാകും. ഗർഭിണികൾ മുളച്ച ഉരുളക്കിഴങ്ങ് കഴിച്ചാൽ അത് കുഞ്ഞിന്റെ പ്രതിരോധ ശേഷിയെ വരെ ബാധിച്ചേക്കാം. അതിനാൽ കളയാൻ മടിച്ചാണെങ്കിൽ പോലും പച്ചകുരുപ്പ് വന്ന ഉരുളക്കിഴങ്ങ് കറിവയ്ക്കാൻ എടുക്കരുതേ.