രാജയെന്ന പേരിൽ പ്രണയക്കുരുക്കിലാക്കി, അടുത്ത് ഇടപഴകിയപ്പോൾ കാമുകൻ മുസ്ലീമെന്ന് മനസിലാക്കിയ യുവതി പരാതിയുമായി രംഗത്ത്
ഇൻഡോർ : യഥാർത്ഥ മതം മറച്ചുവച്ച് പ്രണയക്കുരുക്കിലാക്കി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് ഷദാബ് ഖാൻ എന്ന യുവാവ് രാജയെന്ന ഹിന്ദുവായി പെൺകുട്ടിയുമായി അടുത്തത്. യുവതിയുമായി അടുത്ത ബന്ധം സ്ഥാപിച്ച ഇയാൾ ലൈംഗികമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെ അജ്മീരിലേക്ക് യാത്ര പോയപ്പോഴാണ് കാമുകന്റെ യഥാർത്ഥ മതത്തെക്കുറിച്ച് യുവതിക്ക് മനസിലായത്. തൊപ്പിയും, ഇസ്ലാമിക വസ്ത്രവും കണ്ടാണ് കാമുകൻ ഇസ്ലാം മത വിശ്വാസിയാണെന്ന് യുവതി തിരിച്ചറിഞ്ഞത്.യഥാർത്ഥ വ്യക്തിത്വം വെളിപ്പെട്ടതോടെ കാമുകൻ ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിക്കാൻ യുവതിയെ നിർബന്ധിച്ചു. എന്നാൽ ഇതിന് വഴങ്ങാതിരുന്ന യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ബജ്റംഗ്ദൾ ജില്ലാ പ്രസിഡന്റ് പിന്റു കൗശാലാണ് പരാതി നൽകാൻ യുവതിയെ പ്രേരിപ്പിച്ചത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായും
ഷദാബ് ഒളിവിലാണെന്നും ഉജ്ജയിൻ പൊലീസ് വെളിപ്പെടുത്തി.കഴിഞ്ഞമാസവും ഇതിന് സമാനമായ കേസ് മദ്ധ്യപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഹിന്ദു ഭാര്യയെ നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചതിനായിരുന്നു യുവാവിനെതിരെ കേസെടുത്തത്. പ്രണയിച്ച് വിവാഹിതയായ യുവതിയെ കുഞ്ഞുണ്ടായപ്പോൾ മുതൽ മതം മാറാൻ പ്രേരിപ്പിച്ചു എന്നായിരുന്നു കേസ്. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് റുബാബ് എന്ന യുവാവിനെ യുവതി പരിചയപ്പെട്ടത്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം മകളുണ്ടായപ്പോൾ മുതൽ ഇയാൾ മോശമായി പെരുമാറുകയും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയുമായിരുന്നുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു.