കാസർകോട് : തീയ്യതി പറഞ്ഞാല്‍ അതിന്റെ ദിവസവും മറിച്ചും മറുപടി ക്ഷണനേരത്തില്‍. ഉദയമംഗലം കിരണില്‍ ഏഴ് വയസുകാരന് അമിത് കോളിക്കര ഇപ്പോള്‍ നാട്ടിലും സ്കൂളിലും താരമാവുകയാണ്. 2019, 2020,2021 വര്‍ഷങ്ങളി ലെ ഏതു തീയ്യതിയുടെയും ആഴ്ചദിനം ആര് ചോദിച്ചാലും ക്ഷണനേരത്തില്‍ അമിത് പറഞ്ഞു തരും. ഒരു മാസത്തിലെ ആകെയുള്ള ഏതെങ്കിലും പ്രത്യേക ദിവസങ്ങളുടെ തീയ്യതികളും അമിത് അനായാസം പറയുമ്പോള്‍ അതൊരു കൗതുക വാര്‍ത്തയാവുകയാണ് വീട്ടിലും നാട്ടിലും സ്കൂളിലും . പാലക്കുന്ന്അംബിക ഇംഗ്ലീ ഷ് മീഡിയം സ്കൂളില്‍ രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്. ഇതേ സ്കൂളിലെ അദ്ധ്യാപിക കെ. രശ്മിയുടെയും പ്രവാസിയായ കാഞ്ഞങ്ങാട് സ്വദേശി എം.കെ. സുധീഷിന്റെയും മകനാണ്. ആറാം തരത്തില്‍ പഠി ക്കുന്ന മൂത്ത മകന് അബിന്‍ ചിത്രകാരന് കൂടിയാണ്. എം. അമിത്തിന്റെ ഈ അസാധാരണ കഴിവ് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞ ദിവസം സ്കൂള്‍ ഹാളിലെ നിറഞ്ഞ സദസ്സില്‍ എത്തിയവര്‍ക്കെല്ലാം ഉത്തരങ്ങള്‍ നല്കി ഈ കൊച്ചു ബാലന് കയ്യടി നേടി. വീട്ടില്‍ നടക്കാനിരിക്കുന്ന ഒരു ശുഭകാര്യത്തിന് തീയ്യതി നിശ്ചയിച്ചപ്പോള്‍ അന്ന് വ്യാഴാച്ചയായതിനാല് തനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലലോ എന്ന് വല്യച്ചന് ദാമോദര നോട് പരിഭവം പറഞ്ഞപ്പോള്‍ മുതലാണ് വീട്ടുകാര്‍ അവനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് വീട്ടിലുള്ളവരു ടെയെല്ലാം വരാനിരിക്കുന്ന ജന്മദിവസങ്ങളുടെ ആഴ്ച്ച കള്‍ ഏതൊക്കെയാണെന്ന് തെറ്റില്ലാതെ പറഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ വിവരം സ്കൂളിൽ അറിയിക്കുകയായിരുന്നു. അതേ തുടര്‍ന്നാണ് അമിത്തി ന്റെ കഴിവ് തെളിയിക്കാന്‍ സ്കൂള്‍ അധികൃതര്‍ വേദിയൊരുക്കിയത്. പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി അമിത്തിനെ അനുമോദിച്ചു . പ്രസിഡന്റ് പി.വി.രാജേ ന്ദ്രന്‍ അധ്യക്ഷതവഹിച്ചു. അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് ജേതാവ് കെ.വി.കരുണാകരന് അമിത്തിനെ പുരസ്കാരം നല്കി അനുഗ്രഹിച്ചു. ഭാരവാഹികളായ പള്ളം നാരായണന്, രവീന്ദ്രന് കൊക്കാല്‍, പാലക്കുന്നില്‍ കുട്ടി, പ്രിന്‍സിപ്പല്‍ പി.മാ ധവന്, അഡ്മിനിസ്ട്രേറ്റര്‍ ഏ.ദിനേശന് , പി.ടി.ഏ.പ്ര സിഡന്റ് പി.സതീശന്, മദര്‍ പി.ടി.ഏ പ്രസിഡന്റ് ശ്രീശുഭ വേണുഗോപാലന്‍, പ്രിന്‍സി പ്പല്‍ പി.മാധവന്,പടിഞ്ഞാര്‍ അംബിക സ്കൂള്‍ മാനേജര്‍ എച്ച്. ഹരിഹരന്, സ്വപ്നമനോജ് എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു