ഉപദ്രവിക്കാറുണ്ടെന്ന് കുറിപ്പ്, യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
റിന്‍ഷയെ (ഗ്രീഷ്മ) ഡിസംബര്‍ അഞ്ചിന് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
പെരുമ്പിലാവ്(തൃശ്ശൂര്‍): പെരുമ്പിലാവിലെ വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചിറമനേങ്ങാട് നെല്ലിപറമ്പില്‍ പുത്തന്‍പീടികയില്‍ റാഷിക്കാണ് (30) അറസ്റ്റിലായത്. റാഷിക്കിന്റെ ഭാര്യ റിന്‍ഷയെ (ഗ്രീഷ്മ) ഡിസംബര്‍ അഞ്ചിന് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഭര്‍ത്താവ് തന്നെ ഉപദ്രവിക്കാറുണ്ടെന്ന് റിന്‍ഷയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. ആത്മഹത്യാക്കുറിപ്പിന്റെയും, റിന്‍ഷയുടെ വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ക്ക് രണ്ട് വയസ്സുള്ള മകനുണ്ട്.
ആറ് വര്‍ഷംമുമ്പാണ് ചിറമനേങ്ങാട് കുറഞ്ചിയില്‍ ഞാലില്‍ ചന്ദ്രന്റെ (പ്രേമന്) മകള്‍ ഗ്രീഷ്മയുമായുള്ള റാഷിക്കിന്റെ വിവാഹം. എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.