തിരുവനന്തപുരത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം
തിരുവനന്തപുരം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. സംസ്ഥാന പാതയിൽ പാലോട് സാമി മുക്കിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്. പുനലൂർ സ്വദേശി വിഷ്ണു (25), മറ്റൊരു യുവാവ് എന്നിവരാണ് മരിച്ചത്. ഇയാളെക്കുറിച്ചുള്ള വിവരം വ്യക്തമല്ല.കൊല്ലത്തുണ്ടായ കാറപകടത്തിൽ മരുമകനെ എയർപോർട്ടിൽ യാത്രയാക്കി മടങ്ങിയ വൃദ്ധ മരിച്ചു. തെങ്കാശി അച്ചൻപുതൂർ സ്വദേശി ആനന്ദസെൽവി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ പുളിയറ ഇസക്കി അമ്മൻ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. പശു കുറുകെ ചാടിയപ്പോൾ വെട്ടിച്ചതോടെ കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു മറിയുകയായിരുന്നു. ചെളിയിൽ പുതഞ്ഞ നിലയിൽ കിടന്ന ആനന്ദസെൽവിയെ പുറത്തെടുത്ത് ചെങ്കോട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.