മയക്കുമരുന്നിന് അടിമയാക്കി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു’; ഓട്ടോ ഡ്രൈവർ അടക്കം 3 പേര് കസ്റ്റഡിയില്‍; ജില്ലയിലെ ചില രാഷ്ട്രീയ നേതാക്കളും ഉന്നതരും സംഘത്തിൻന്റെ ഹണി ട്രാപ്പിൽ കുടുങ്ങിയതായും സൂചന .
കാസര്‍കോട്: മയക്കുമരുന്നിന് അടിമയാക്കി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ യുവതിയടക്കം മൂന്ന് പേരെ കാസര്‍കോട് വനിതാ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ യുവതി നേരത്തെ ഹണിട്രാപ് കേസില്‍ അറസ്റ്റിലായിരുന്നു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 19 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
ആദ്യം ഒരു യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പല ഉന്നതകർക്കും കാഴ്ചവക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാട്ടി കാസർകോട്ട് ചില ഉന്നതരെയും രാഷ്ട്രീയ നേതാക്കളെയും ഇവർ ബ്ലാക്ക് മാൽ ചെയ്തതായും സൂചനകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇവർ പരാതിയുമായി ഇതുവരെ രംഗത്ത് വന്നിട്ടില്ല. അതേസമയം പരാതിയില്ലെങ്കിലും പീഡനം നടത്തിയതായി വ്യക്തമായാൽ ഇവർക്കെതിരെയും കേസെടുക്കും എന്നാണ് സൂചന. ഒരുപക്ഷേ കാസർകോട്ട് രാഷ്ട്രീയത്തെ പോലും ഇത് ബാധിച്ചേക്കും. മംഗ്ളുറു, ചെര്‍ക്കള , കാസര്‍കോട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ട് പോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഏതാനും ദിവസം മുമ്പാണ് ഞെട്ടിക്കുന്ന പീഡനം നടന്നതെന്നാണ് വിവരം.
പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയാണ് പീഡിപ്പിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മയക്കുമരുന്നിന് അടിമയായതിനെ തുടര്‍ന്ന് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്പെട്ടിട്ടുണ്ടോയെന്നറിയുന്നതിനായി കാസര്‍കോട് വനിതാ പൊലീസ് ഊര്‍ജിതമായി അന്വേഷണം നടത്തി വരികയാണ്. അതേസമയം പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.