മഹാരാഷ്ട്രയില്‍ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അറസ്റ്റിലായ എട്ടുപേരില്‍ പ്രായപൂര്‍ത്തിയാകാത്തയാളും
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. എട്ടുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ്. പ്രതികള്‍ എട്ടുപേരും പിടിയിലായതായി പോലീസ് അറിയിച്ചു.
പ്രതികളിലെ, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഒഴിഞ്ഞുകിടക്കുന്ന ബംഗ്ലാവില്‍ എത്തിച്ചത്. തുടര്‍ന്ന് പ്രതികള്‍ ശനിയാഴ്ച രാവിലെ വരെ പെണ്‍കുട്ടിയെ മാറിമാറി ബലാത്സംഗം ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം എട്ടുമണിയോടെയാണ് തന്നെ പ്രതികള്‍ ഉപദ്രവിക്കാന്‍ ആരംഭിച്ചതെന്നും ക്രൂരത ശനിയാഴ്ച രാവിലെ 11 മണിവരെ നീണ്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബംഗ്ലാവിന് സമീപത്തെ കടല്‍ത്തീരത്തെ കുറ്റിക്കാട്ടിലെത്തിച്ചും ലൈംഗികാതിക്രമത്തിനിരയാക്കി. ശനിയാഴ്ചയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.