കാലിക്കറ്റ് സർവകലാശാലയുടെ നീന്തൽക്കുളത്തിൽ വിദ്യാർത്ഥിയെ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ നീന്തൽക്കുളത്തിൽ വിദ്യാർത്ഥിയെ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി ഷെഹൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പമാണ് വിദ്യാർത്ഥി സ്വിമ്മിംഗ് പൂളിലേക്കെത്തിയതെന്നാണ് വിവരം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.