പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 8 പേർ അറസ്റ്റിൽ
മുംബൈ: പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ 8 പേർ അറസ്റ്റിൽ. സംഭവം നടന്നത് മഹാരാഷ്ട്രയിലെ പാൽഘറിൽ വച്ചാണ്. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ട്. ഇയാളാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ചശേഷം പാൽഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവിൽ എത്തിച്ചത്. അവിടെ വച്ചാണ് പെൺകുട്ടിയെ പന്ത്രണ്ട് മണിക്കൂറോളം എട്ടുപേർ ചേർന്ന് പീഡിപ്പിച്ചത്.