ന്യൂദൽഹി: നാളെ നടക്കുന്ന ബജറ്റ് അവതരണത്തിനു ശേഷം ധനമന്ത്രി നിര്‍മല സീതാരാമന് സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്. ബ്രിക്സ് ബാങ്ക് ചെയര്മാന് കെവി കാമത്ത് പുതിയ ധനമന്ത്രിയായി സ്ഥാനമേറ്റെടുക്കും എന്നാണ് വിവരം. ദേശീയ മാധ്യമങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
നിര്‍മല സീതാരാമന്്റെ കീഴില്‍ സമ്ബദ് വ്യവസ്ഥക്കുണ്ടായ തകര്‍ച്ചയില്‍ കേന്ദ്രം സന്തുഷ്ടരല്ലെന്നാണ് വിലയിരുത്തല്‍. സാമ്ബത്തിക തകര്‍ച്ചയുടെ ഉത്തരവാദിത്തം നിര്‍മലയ്ക്കും സഹ മന്ത്രി അനുരാഗ് താക്കൂറിനും ആണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഇരുവരെയും മാറ്റി മുഖം രക്ഷിക്കാമെന്നാണ് മോദി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. നിര്‍മലക്ക് പകരം കാമത്ത് ധനമന്ത്രിയായി എത്തുമെന്നും സൂചനയുണ്ട്.നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും വലതു പക്ഷ ചിന്തകന്‍ സ്വപന് ദാസ്ഗുപ്തയും മന്ത്രിസഭയില്‍ ഉള്‍പ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഐസിഐസിഐ ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടിവ് ചെയര്മാന്, ഇന്‍ഫോസിസ് ചെയര്മാന് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കാമത്ത് പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയിലെ ഗവര്‍ണര്‍ ബോര്‍ഡിലെ അംഗം കൂടിയാണ്. നാളെ രാവിലെ 11നാണ് നിര്‍മലാ സീതാരാമന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലായിരിക്കില്ല ബജറ്റെന്നാണ് വിലയിരുത്തലുകള്‍.
നടപ്പ് സാമ്ബത്തിക വര്‍ഷം രാജ്യം ഏഴുമുതല്‍ ഏഴര ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാമ്ബത്തിക സര്‍വേ പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ തടസവാദങ്ങള്‍ സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പ്രധാനപ്പെട്ടതാകും. മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് ഡോ. കൃഷ്ണമൂര്‍ത്തി വി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് സാമ്ബത്തിക സര്‍വേ തയാറാക്കിയത്.