ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് മദ്യവില കൂടും
സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വില്പന നികുതി വര്‍ധിപ്പിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു.
ജനുവരി ഒന്നുമുതലാണ് മദ്യവില കൂടുക. വില്പന നികുതി 4 ശതമാനം വര്‍ധിക്കും.
2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വര്‍ധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപ വരെയാണ് അന്ന് വര്‍ധിച്ചത്. അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയത്.
ഒരു കുപ്പി മദ്യത്തിന് 40 രൂപ വര്‍ധിക്കുമ്ബോള്‍ 35 രൂപ വിവിധ നികുതി ഇനങ്ങളിലായി സര്‍ക്കാരിന് ലഭിക്കുന്ന തരത്തിലായിരുന്നു വര്‍ധന. 4 രൂപ മദ്യക്കമ്ബനികള്ക്കും ഒരു രൂപ ബെവ്കോയ്ക്കും ലഭിക്കും. കഴിഞ്ഞ വര്‍ഷം വര്‍ധനവു വന്നതോടെ വിദേശ മദ്യ നിര്‍മാതാക്കളില്‍നിന്നു 100 രൂപയ്ക്കു വാങ്ങുന്ന മദ്യത്തിന് നികുതിയും ലാഭവും ഉള്‍പ്പെടെ വില്പന വില 1170 രൂപയായി. അതില്‍ 1049 രൂപ സര്‍ക്കാരിനും 21 രൂപ ബെവ്കോയ്ക്കുമാണ്. മുന്‍പ് കോവിഡ് സെസ് ഏര്‍പ്പെടുത്തിയപ്പോഴും മദ്യവില വര്‍ധിച്ചിരുന്നു.