ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു. വിമാന യാത്രയില്‍ കുഞ്ഞിന് ജന്മം നല്കിയ അവിവാഹിതയായ യുവതി പറഞ്ഞത് കേട്ട് ഞെട്ടി യാത്രക്കാര്‍.
ടമാര എന്ന യുവതി യാത്രയ്ക്കിടെ കുട്ടിക്ക് ജന്മം നല്കി . ഫ്ലൈറ്റില്‍ ഉണ്ടായിരുന്ന ജീവനക്കാരോട് ഇവര്‍ പറഞ്ഞ വിചിത്രമായ മറുപടി കേട്ട് എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
ഗര്‍ഭിണിയാണ് താന്‍ എന്ന വിവരം അറിയാതെയാണ് ഫ്ലൈറ്റില്‍ യാത്ര ചെയ്തതതെന്ന് യുവതി പറയുന്നു. യുവതി കുട്ടിക്ക് ജന്മം നല്‍കിയത് കെ എല്‍ എം റോയല്‍ എന്ന ഡച്ച് വിമാനത്തിനുള്ളില്‍ വെച്ചാണ് ടമാര കുഞ്ഞിനു ജന്മം നല്‍കിയത്. ഇക്വഡോറില്‍ നിന്ന് സ്പെയിനിലേക്കുള്ള യാത്രാ മദ്ധ്യേ ആണ് യുവതി വിമാനത്തിനുള്ളില്‍ വച്ച് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് .
ആംസ്റ്റര്‍ഡാം എത്തുന്നതിന് ഏതാനം മണിക്കൂറുകള്‍ക്ക് മുമ്ബ് തന്നെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടിരുന്നു . ദഹനക്കേടാണ് എന്നായിരുന്നു ഇവര്‍ ആദ്യം കരുതിയത്. തുടര്‍ന്നു ഇവര്‍ വിമാനത്തിന്റെ വാഷ് റൂമില്‍ പോയി. വാഷ് റൂമില്‍ വച്ചാണ് ടമാര കുട്ടിക്ക് ജന്മം നല്‍കുന്നത്. ഫ്ലൈറ്റില്‍ ഉള്ളവരുടെ സംയോജിതമായ ഇടപെടലാണ് അമ്മയ്ക്കും കുട്ടിക്കും രക്ഷയായി മാറിയത്.
അതേസമയം താന്‍ അവിവാഹിത ആണെന്നും ഗര്‍ഭിണി ആണെന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നും യുവതി പറയുന്നു. യുവതിയുടെ ഈ മറുപടി കേട്ട് ശരിക്കും ഞെട്ടിപ്പോയെന്ന് വിമാനത്തിനുള്ളില്‍ ഉള്ളവര്‍ പറയുന്നു. ആ വിമാനത്തില്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരും ഒരു നേഴ്സ്നേഴ്സും ഉണ്ടായിരുന്നു. ഇവരാണ് അമ്മയ്ക്കും കുട്ടിയ്ക്കും വേണ്ട എല്ലാ പരിചരണവും പരിചരണവും ഫ്ലൈറ്റിനുള്ളില്‍ ഒരുക്കി നല്‍കിയത്. യുവതി അവിവാഹിതയാണ്. വിമാനത്തിനുള്ളില്‍ പ്രസവിക്കാന്‍ യുവതിയെ സഹായിച്ച മാക്സിമിലിയാനോ എന്നയാളുടെ പേര് തന്നെയാണ് ടമാര കുട്ടിക്കു നല്‍കിയിട്ടുള്ളത്.