ഉടുപ്പിയിൽ വീട് കുത്തിത്തുറന്ന് 10 പവൻ മോഷ്ടിച്ചു; അന്തർ സമസ്ഥാന മോഷ്ടാവ് ഹാഷിം പോലീസിൽ നിന്നും രക്ഷപ്പെടാൻ കാറോടിച്ചു കയറ്റിയത് തോട്ടിലേക്ക്; പ്രതിയെ പിടികൂടാൻ ശ്രമിച്ച ഇൻസ്പെക്ടർ അജിത്തിന് പാമ്പ് കടിച്ചെന്ന സംശയം പരിഭ്രാന്തി പടർത്തി.
കാസര്‍കോട്: കര്‍ണാടകയില്‍ ഉഡുപ്പിയിൽ നിന്നും രണ്ട് ഭവന മോഷണ കേസുകളിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ എ എച് ഹാശിം കർണാടക കാസർഗോഡ് പോലീസ് പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചപ്പോൾ റോഡ് ആണെന്ന് കരുതി കാർ ഓടിച്ചു കയറ്റിയത് കോർകൊട് തോട്ടിലേക്ക്. ഞൊടിയിൽ കാറിൻറെ ചില്ല് തകർത്ത് പ്രതി രക്ഷപ്പെടുകയും ചെയ്തു. പ്രതിയെ പിടികൂടാൻ ശ്രമിച്ച കാസർഗോഡ് ഇൻസ്പെക്ടർ പോലീസ് അജിത് കുമാറിന് ഇര ജന്തുവിൽ നിന്നും കടിയേറ്റത്തോടെ കൂടുതൽ പരിഭ്രാന്തിയായി. കടിച്ചത് പാമ്പ് ആയിരിക്കുമെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും ഇത് കാര്യമാക്കാതെ പ്രതിക്കായുള്ള തിരച്ചിൽ പോലീസ് തുടരുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സിനിമാ രംഗങ്ങളെ പോലും വെല്ലുന്ന രീതിയിലാണ് പ്രതിയെ പോലീസ് പിന്തുടർന്നത്.
കര്‍ണാടകയിലെ ഉഡുപ്പിയിൽ നിന്നും രണ്ട് വീടുകളിൽ നിന്നായി 11 പവന് സ്വര്‍ണവും ലക്ഷത്തിലധികം രൂപയും കൊള്ളയടിച്ച ശേഷം രക്ഷപ്പെട്ട ഹാശിം കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ ടവര്‍ ലോകേഷന് പരിധിയില്‍ ഉണ്ടെന്ന് മനസിലാക്കിയ കര്‍ണാടക പൊലീസ് കാസര്‍കോട് ഇന്‍സ്പെക്ടര്‍ അജിത് കുമാറിനെ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
പൊലീസ് പറയുന്നത്: ‘പൊലീസ് പ്രതിയെ തിരയുന്നതിനിടയില്‍, ബേക്കല്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസിനെ കണ്ട് കെഎല്‍ 14 എഫ് 8790 നമ്പര്‍ ആള്ടോ കാറില്‍ ഹാശിം കാസര്‍കോട് ഭാഗത്തേക്ക് വരുന്നതായി കാസര്‍കോട് ടൗണ്‍ പൊലീസിനെ വിവരമറിയിച്ചു. പ്രതിയെ പിടികൂടുന്നതിനായി കാസര്‍കോട് പഴയ പ്രസ് ക്ലബ് ജന്ക്ഷനില് വന്‍ സന്നാഹത്തോടെ പൊലീസ് കാത്തു നില്‍ക്കുന്നതിനിടെ വിവരം മണത്തറിഞ്ഞ ഹാശിം, കാര്‍ പുലിക്കുന്ന് റോഡ് വഴി തളങ്കര ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
ഇതോടെ പൊലീസും പിന്നാലെ പിന്തുടർന്ന് കോർകോട് ഭാഗത്തേക്ക് കാര്‍ അമിതവേഗതയില്‍ ഓടിച്ചുപോയി. ഇതിനിടയില്‍ റോഡ് ആണെന്ന് കരുതി തോട്ടിലേക്ക് ഹാശിം കാർ ഓടിച്ചു കയറ്റി . തോട്ടിൽ കുടുങ്ങിയ കാറില്‍ നിന്ന് മലബാര്‍ ടിപ്പ് ഓര്‍ഗാനിക് സ്പൈസസ് ആന്‍ഡ് ഹെര്‍ബല്‍ എന്ന സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡും മറ്റും ലഭിച്ചിട്ടുണ്ട്. ഉപേക്ഷിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർന്ന് ഹാശിമിനെ പിടികൂടുന്നതിനായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല