ഹരിയാന: ഓട്ടോഡ്രൈവറെ കുത്തിവീഴ്ത്തി യുവാക്കള്‍ നടപ്പാക്കിയത് രണ്ടുവര്‍ഷം മുമ്ബത്തെ പ്രതികാരം. നിര്‍ത്താതെ ഹോണടിച്ചതിന്റെ പേരിലാണ് യുവാക്കള്‍ ഓട്ടോഡ്രൈവറെ കുത്തിവീഴ്ത്തി പ്രതികാരം ചെയ്ത്. ഹരിയാനയിലെ സോനിപതിനടുത്താണ് സംഭവം. ജേഗ്ബീര് എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കുത്തേറ്റത്.
ഓവര്‍ടേക്ക് ചെയ്തുവന്ന് ഓട്ടോറിക്ഷയ്ക്ക് കുറുകെ ബൈക്ക് നിര്‍ത്തിയ രണ്ടു യുവാക്കള്‍ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വയറിന് ഗുരുതരമായ പരിക്കേറ്റ ഡ്രൈവര്‍ ഐസിയുവിലാണ്. അക്രമം നടത്തിയ ഉടന്‍ ഇവര്‍ കടന്നുകളഞ്ഞു.
ഹോണ്‍ നിര്‍ത്താതെ അടിച്ചതിന്റെ പേരിലായിരുന്നു രണ്ട് വര്‍ഷം മുമ്ബ് സംഘര്‍ഷം. അന്ന് ഈ യുവാക്കളും ജഗ്ബീറും മകന് സുനിലും തമ്മില്‍ വഴക്കും അടിപിടിയും നടന്നു. അതിന്റെ തുടര്‍ച്ചയായി നിരവധി തവണ കാണുന്നിടത്തെല്ലാം വച്ച് ഇരു പക്ഷവും ഇടയ്ക്കിടെ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. ഇതേപ്പറ്റി പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടിലെന്ന് ഓട്ടോ ഡ്രൈവര്‍ ജഗ്ബീര്‍ ആരോപിക്കുന്നു. അന്നത്തെ ഹോണടിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലുണ്ടായ വിരോധമാണ് ഇന്ന് കത്തികുത്ത് വരെ എത്തി നില്‍ക്കുന്നത്.