ലഡാക്കോ അരുണാചലോ പിടിച്ചെടുക്കാനല്ല അതിർത്തിയിൽ ചൈന പ്രശ്നമുണ്ടാക്കുന്നത്, ചീനന്മാർക്ക് സഹിക്കാൻ കഴിയാത്ത മറ്റൊരു കാര്യം ഇന്ത്യയിൽ നടക്കുന്നുണ്ട്
ന്യൂഡൽഹി: ആണവശക്തികളായ ഇന്ത്യയും ചൈനയും തമ്മിൽ ഒരു യുദ്ധം ആസന്നമാണോ? ലോക രാജ്യങ്ങൾ പരസ്പരം ചോദിച്ചു തുടങ്ങിയിരിക്കുന്നു. എന്താകും ഒരു ഇന്ത്യ- ചൈന യുദ്ധമുണ്ടായാൽ സംഭവിക്കുക? അടുത്ത കാലത്തൊന്നും അത്തരത്തിൽ ഇന്ത്യയും ചൈനയും നേർക്കുനേർ ഏറ്റുമുട്ടില്ല എന്നത് തന്നെ കാരണം. എന്താകും അങ്ങനെ ഉറപ്പിച്ചു പറയാൻ കാരണം. കാരണമുണ്ട്. ചൈനയുടെ ലക്ഷ്യം മറ്റു ചിലതാണ്.
1. ആണവ ശക്തികളുടെ ഏറ്റുമുട്ടലിന്റെ ഫലം പ്രവചനാതീതമാണ്. അത് ഇന്ത്യയെ പോലെ തന്നെ ചൈനക്കും വ്യക്തമായി അറിയാം.2. ചൈനക്ക് താല്പര്യം ഇന്ത്യയെ അതിർത്തിവിഷയത്തിൽ തളച്ചിടുക മാത്രം.3. ഇന്ത്യയുടെ ആത്മവീര്യം തളർത്തുക, അതിർത്തികളിൽ അശാന്തി തുടരുക.4. ഇന്ത്യ ആഗോള സാമ്പത്തിക ശക്തിയായി വളരുന്നതിലെ ആശങ്ക.
5. ചൈന വിട്ടു കൂടുമാറുന്ന ‘ആപ്പിൾ’ അടക്കം ഇന്ത്യയിലേക്ക് വരുന്നത് തടയുക
6. തായ്വാൻ കമ്പനികൾ ഇന്ത്യയിൽ ചിപ്പ് നിര്മാണത്തിനെത്തുന്നത് തടയുക
7. റഷ്യയിൽ നിന്നും സൗദിയിൽ നിന്നും ഇന്ത്യയെ പറിച്ചു മാറ്റി ആ സ്ഥാനത്തിരിക്കുക
8. ഇന്ത്യസയുടെ ആത്മനിർബർ ഭാരത്തിന്റെ നട്ടെല്ലൊടിക്കുക
9. യുദ്ധ പ്രകോപനം ഉണ്ടായാൽ ഇന്ത്യ അതിർത്തിയിൽ വിന്യസിക്കുന്ന ആയുധങ്ങളുടെ ശേഷി കണ്ടറിയുക
10. പാകിസ്ഥാൻ അതിർത്തിയിലേതു പോലെ ഒരു സിറ്റുവേഷൻ അരുണാചൽ, അസാം അതിർത്തികളിൽ ഉണ്ടാക്കി എടുക്കുക
ഏറ്റവും പ്രധാനം ആയി ചൈനയുടെ ലക്ഷ്യം ഇനി പറയുന്ന രണ്ടെണ്ണം ആണ്.
11. ഇന്ത്യ സദാ സംഘർഷ ഭരിതമാണെന്നും, ഇന്ത്യയിലേക്ക് വ്യാവസായിക, സാമ്പത്തിക, സൈനിക മേഖലകളിൽ നിക്ഷേപം കൊണ്ടുവരുന്നതു സുരക്ഷിതം അല്ലെന്നും ലോക രാജ്യങ്ങൾക്കിടയിൽ ഒരു പുകമറ സൃഷ്ടിക്കുക.12. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് അനിഷേധ്യനും, പരമാധികാരിയുമായ നേതാവാണെന്ന് ചൈനീസ് ജനതക്കും, ചൈനീസ് സൈനിക ഘടകങ്ങലക്കും മുന്നിൽ വരുത്തി തീർക്കുക. കാരണം ഷി ക്ക് തന്റെ മൂന്നാം വട്ട കസേരയിലെ ഇരുപ്പു അത്ര നല്ല സുഖം നൽകുന്നില്ല.ഈ 12 പോയിന്റുകളിലാണ് ചൈനയുടെ ഇപ്പോഴത്തെ നയതന്ത്ര ഞാണിന്മേൽക്കളി. അതുകൊണ്ടു തന്നെയാണ് ഒരു കാരണവും കൂടാതെ ചൈന ഇപ്പോൾ അരുണാചലിലെ യാങ്സെയിൽ കടന്നു കയറാൻ ശ്രമിച്ചതും.xi-jingping-modiഎന്തിനു യാങ്സെ? ചൈന എന്തിനു ഇപ്പോൾ അരുണാചലിലെ യാങ്സെയിൽ ഒരു കടന്നു കയറ്റത്തിന് ശ്രമിച്ചു? അത്ര പ്രാധാന്യമുണ്ടോ ലഡാക്കിനെക്കാൾ യാങ്സെക്ക്?ഇന്ത്യ- ചൈന അതിർത്തിയിൽ എട്ട് സ്ഥലങ്ങൾ അതിർത്തി തർക്ക പ്രദേശങ്ങൾ ആയി ഇരു രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. രസകരമായ കാര്യം ഇതിൽ ഏഴ് സ്ഥലങ്ങളും ചൈനയുടെ പക്കലാണ്. ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ യാങ്സെ മാത്രം. അതാണ് ചൈനയുടെ ഇപ്പോഴത്തെ വിചിത്രമായ അവകാശ വാദം. അപ്പോൾ അത്യാർത്തി ഒന്നു മാത്രമാണ് ഇതിനു പിന്നിൽ. കാരണം ഇന്ത്യൻ ഭാഗത്തു കിഴക്കാം തൂക്കായ പ്രദേശമാണിത്. ഇന്ത്യൻ സൈന്യത്തെ പർവതമുകളിൽ എത്തിക്കാൻ ഏറെ പ്രയാസകരമാണ്. പക്ഷേ ചൈനക്ക് വലിയ ബുദ്ധിമുട്ടില്ലാതെ മുകളിൽ കൂടി യാങ്സെയിലെത്താം.പാങ്കോങിലെ കടന്നു കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഇവിടെ സൈനിക നിരീക്ഷണം വർദ്ധിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് മണിക്കൂറുകൾക്കുള്ളിൽ ചൈനീസ് സാന്നിധ്യം കണ്ടെത്താനായതും. പിന്നെ പാങ്കോങ് പ്രദേശത്തു ചൈനീസ് സൈനികർ കൈയടക്കാൻ കാരണം അവിടെ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം അന്ന് ഉണ്ടായിരുന്നില്ല. അവിടെ പട്രോളിംഗിനെത്തിയ ചൈനീസ് സംഘം ബലമായി നിലയുറപ്പിക്കുകയായിരുന്നു. പക്ഷെ യാങ്സെയിൽ അങ്ങനല്ല കാര്യങ്ങൾ. ഇത് ഇന്ത്യൻ അതിർത്തിക്കുള്ളിൽ അരുണാചലിൽ ഇന്ത്യൻ സൈന്യത്തിന്റെ കാവലുള്ള പ്രദേശമാണ്. എന്നിട്ടും ചൈന കടന്നു കയറിയെങ്കിലും അതിനെ ന്യായീകരിക്കാനാകാത്ത വൻവിഡ്ഢിത്തം എന്ന് വേണം പറയാൻ.നേരത്തെ പറഞ്ഞത്തു പോലെ ഇന്ത്യയും ചൈനയും തമ്മിൽ രക്തച്ചൊരിച്ചിൽ ഒന്നും ഉണ്ടാകില്ല കുറെ കാലത്തേക്കെങ്കിലും. കാരണം രണ്ടു ആണവ ശാക്തീകൾ ഏറ്റുമുട്ടിയാൽ അതിന്റെ ഫലം അതിഭീകരം ആയിരിക്കും. ആണവ പോർമുനകൾ ഇന്നത്തെ ലോക സാഹചര്യത്തിൽ ചൈന പോലും എടുത്തു പ്രയോഗിക്കില്ലെങ്കിലും അതിനു തൊട്ടുതാഴെയുള്ള ശ്രേണിയിൽ പെട്ട ആയുധങ്ങളുമായി ഇരു രാജ്യങ്ങളും മാറ്റുരച്ചേക്കാം. ചൈനക്കുള്ളത് പോലെ ഇന്ത്യക്കും ചൈനക്കുള്ളിൽ കയറി നാശം വിതക്കാൻ കഴിവുള്ള മിസൈലുകൾ ഉണ്ട്. അതിനൊന്നും ചൈന തത്കാലം മുതിരില്ല.സമാധാനപ്രിയരായ ഇന്ത്യ ഒരിക്കലും മുതിരില്ല എന്നുറപ്പ്.india-vs-chinaപിന്നെ ഇന്ത്യ സാമ്പത്തിക ശക്തിയായി വളരുന്നത് കണ്ടു നില്ക്കാൻ ചൈനക്ക് ആകുന്നില്ല എന്നത് മറ്റൊരു സത്യമാണ്. കാരണം കൊവിഡിന് ശേഷം ചൈന പാപ്പരായി മാറുകയാണ്. ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾക്കു ബില്യണുകൾ ചൈനീസ് ബാങ്കുകൾ വായ്പ നൽകിയിട്ടുണ്ട്. ഇവയൊന്നും തിരിച്ചടവില്ലാതെ മുടങ്ങിക്കിടക്കുന്ന അവസ്ഥയാണ്. കൊവിഡ് ചൈനക്കുള്ളിലുണ്ടാക്കിയ ആഭ്യന്തര സാമ്പത്തിക മരവിപ്പ് മറ്റൊരു പ്രതിസന്ധി.മൂന്നാം വട്ടം അധികാരത്തിൽ തുടരുന്ന ഷി ജിൻ പിങിന് തന്റെ അടിത്തറ ഇളകുകയാണോ എന്ന തോന്നലുണ്ട്. കൊവിടഡിൽ ജനം എതിരായി. സൈനിക ഘടകത്തിലെ മുതിർന്ന ഓഫീസർമാരിൽ ചിലർ സ്ഥാന ചലനത്തോടെ ഷിക്കെതിരായിരിക്കുന്നു. ഇത് മറികടന്ന് പരമാധികാരം തിരികെ കൊണ്ടുവരാനുള്ള ഷി ജിംഗ് പിങിന്റെ തന്ത്രമാണ് ഇന്ത്യയ്ക്കെതിരെയുള്ള യുദ്ധഭീഷണി. ചൈനയിലെ ആഭ്യന്തര പ്രശ്നങ്ങൾ, കൊവിഡിന്റെ പേരിലുള്ള അമിത നിയന്ത്രണങ്ങൾ എന്നിവയിൽ മനം മടുത്ത് ചൈന വിടുന്ന ആപ്പിൾ അടക്കമുള്ള കമ്പനികൾ ഇന്ത്യയിലേക്ക് വരികയാണ്. അത് ചൈനയുടെ നട്ടെല്ല് ഒടിക്കുന്നതിനു തുല്യമാണ്. ഇത് ഷി അനുവദിക്കില്ല. അതിനാലാണ് അരുണാചലിലും ലഡാക്കിലും സദാ സംഘർഷം സൃഷ്ടിക്കുന്നത്.ലഡാക്കിലും അരുണാചലിലും നടന്നു കൊണ്ടിരിക്കുന്നത് മാത്രമല്ല ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് ചാരകപ്പലുകിലെ റഡാറുകൾ ഇന്ത്യയിലേക്ക് തിരിച്ചു വച്ച് ഇന്ത്യൻ സൈനിക വിന്യാസത്തിന്റെ നീക്കങ്ങൾ അറിയാനും ചൈന ശ്രമിക്കുന്നു. അതുകൊണ്ടു തന്നെ ലഡാക്കിലും അരുണാചലിലെ ഇന്ത്യൻ കര വ്യോമ സേനകളും, ഇന്ത്യൻ മഹാസമുദ്രത്തിൽ വ്യോമ നാവിക സേനകളും സദാ ജാഗരൂകർ തന്നെയാണ്. നയതന്ത്ര തലത്തിൽ ഇന്ത്യയുടെ ഓരോ ചുവടുവയ്പ്പുകളും സുശക്തം ആണ്. ഓരോ നീക്കങ്ങളും ചടുലമാണ്. അതിനു മറുപടി മുഖത്തു നോക്കി നൽകാൻ മാത്രം തത്കാലത്തേക്ക് ചൈനക്ക് ആകുന്നില്ല. റഷ്യയും അമേരിക്കയും യൂറോപ്പ്യൻ യൂണിയനിൽ ഒന്നുരണ്ടു രാജ്യങ്ങൾ ഒഴികെ മറ്റെല്ലാവരും ഇന്ത്യക്കൊപ്പമാണെന്നും ചൈനക്കറിയാം.