കോളേജിൽ ചേർന്നിട്ട് 15 ദിവസം; ബംഗളൂരുവിലെ കോളജിൽ മലയാളി വിദ്യാർഥി കഴുത്തറുത്ത് മരിച്ച നിലയിൽ
ബംഗളൂരുവിലെ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥി കഴുത്തറുത്ത് മരിച്ച നിലയിൽ. എഎംസി കോളജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന നിതിനെയാണ് മരിച്ച നിലയിൽ മുറിയിൽ കണ്ടെത്തിയത്. പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍ കൃഷ്ണ നിവാസില്‍ പ്രസൂണിന്റെയും ശ്രീകലയുടെയും മകനാണ് മരിച്ച നിതിൻ.