മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം; കുരുമുളക് പറിക്കാനിറങ്ങിയ ആള്‍ക്ക് കടിയേറ്റു
കോട്ടയം: മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. പ്രദേശവാസിയായ ജോസൂട്ടി എന്നയാള്‍ക്ക് കുറുക്കന്റെ കടിയേറ്റു. കൈകളിലും കാലിനും പരിക്കുകളുണ്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ കുരുമുളക് പറിക്കാന്‍ തോട്ടത്തില്‍ ഇറങ്ങിയപ്പോഴാണ് കുറുക്കന്റെ ആക്രമണം.
ദിവസങ്ങള്‍ക്ക് മുമ്പ് മുണ്ടക്കയം ഒന്നാം വാര്‍ഡ് അംഗം ജോമി തോമസിനും കുറുക്കന്റെ കടിയേറ്റിരുന്നു. പുലര്‍ച്ചെ റബ്ബര്‍ വെട്ടാന്‍ ഇറങ്ങിയപ്പോഴാണ് ജോമിയെ കുറുക്കന് ആക്രമിച്ചത്. കുറുക്കന് പേവിഷബാധയേറ്റിട്ടുണ്ടെന്ന സംശയത്തില്‍ ജോമി അന്ന് വാക്സിനെടുത്തിരുന്നു.
കുറുക്കന്റെ ആക്രമണം ആവര്‍ത്തിച്ച സാഹചര്യത്തില്‍ പ്രദേശത്ത് കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു.