ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
തൃശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കൊരട്ടിയിൽ വച്ചായിരുന്നു അപകടം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്.
കൊരട്ടിയിൽ സ്റ്റോപ്പുണ്ടായിരുന്നില്ല. അതിനാൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് കുട്ടികൾ ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരാൾ ട്രെയിനിനടിയിൽ പെടുകയും രണ്ടാമത്തെയാൾ പ്ലാറ്റ്ഫോമിൽ തലയിടിച്ച് വീഴുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ചാലക്കുടിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി