വരും ദിവസങ്ങളിൽ തിരിച്ചറിയൽ രേഖകളുമായി ബന്ധപ്പെട്ട സേവനങ്ങളില്ല; മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഈ അറബ് രാജ്യം
മസ്കറ്റ്: ഡിസംബർ മാസത്തിലെ നിശ്ചിത ദിവസങ്ങളിൽ തിരിച്ചറിയൽ രേഖ സംബന്ധിച്ച സേവനങ്ങൾ നിർത്തി വെയ്ക്കുമെന്ന് അറിയിച്ച് ഒമാൻ. രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും ഒരു പോലെ ഡിസംബർ 18നും 25നുമിടയിൽ പ്രസ്തുത സേവനങ്ങൾ ലഭിക്കില്ല എന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) വിഭാഗം പ്രസ്താവന പുറത്തിറക്കി.
ഒമാനിലെ നഗരസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സേവനങ്ങൾക്ക് താത്ക്കാലികമായി തടസം നേരിടേണ്ടി വരുന്നതെന്ന് ആര്‍ഒപി ഡയറക്ടറേറ്റ് ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. പുതുക്കിയ കാര്‍ഡുകള്‍ നല്കല്, കാലാവധി കഴിഞ്ഞവ പുതുക്കല്‍, കളഞ്ഞുപോയ കാര്‍ഡുകള്‍ക്ക് പകരം നല്കല് എന്നിങ്ങനെയുള്ള സേവനങ്ങളാണ് നിർത്തിവെയ്ക്കുന്നത്. രാജ്യത്തിന് പുറത്തുള്ള പൗരന്മാരുടെ വോട്ടിംഗ് 18നും ഒമാനിലുള്ള പൗരന്മാരുടെ വോട്ടിംഗ് ഡിസംബർ 25-നുമാണ് നടക്കുന്നത്.