മഞ്ചേരിയില്‍ വാണിജ്യ സമുച്ചയത്തില്‍ തീപ്പിടിത്തം; ആളപായമില്ല
മലപ്പുറം: മഞ്ചേരിയ്ക്കടുത്ത് ചെരണിയില്‍ വാണിജ്യ സമുച്ചയത്തില്‍ തീപ്പിടിത്തം. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റെക്സിന് കടയില്‍ നിന്നാണ് തീപടര്‍ന്നത്. കിടയ്ക്ക നിര്‍മിച്ചു വില്‍ക്കുന്ന മറ്റൊരു കടയും ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളായതിനാല്‍ അതിവേഗം തീപടരുകയായിരുന്നു.
ഉച്ചയ്ക്ക് തൊഴിലാളികളെല്ലാം പുറത്തിറങ്ങിയ സമയത്താണ് തീപിടിത്തമുണ്ടായത്. അതുകൊണ്ടുതന്നെ ആളപായം ഇല്ല. മഞ്ചേരിയില്‍ നിന്നും തിരുവാലിയില്‍ നിന്നു ഫയര്എഞ്ചിനുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. റെക്സിന് കടയില്‍ നിന്നാണ് തീപിടിച്ചത്.