ഹോസ്റ്റലിലെത്തി പെൺകുട്ടിയോട് മോശമായി പെരുമാറി; പ്രധാനാദ്ധ്യാപകനെ മർദ്ദിച്ച് വിദ്യാർത്ഥിനികൾ, പൊലീസിൽ ഏൽപ്പിച്ചു
ബംഗളൂരു: ഹോസ്റ്റലിൽവച്ച് മോശമായി പെരുമാറിയ പ്രധാനദ്ധ്യാപകനെ തല്ലിച്ചതച്ച ശേഷം പൊലീസിന് കൈമാറി വിദ്യാർത്ഥികൾ. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിലാണ് സംഭവം. പ്രദേശത്തെ ഒരു സർക്കാർ സ്കൂളിലെ പ്രധാനാദ്ധ്യാപകനായ ചിന്മയ അനന്ദമൂർത്തിയാണ് പിടിയിലായത്.ഹോസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാർത്ഥിനിയോടാണ് അദ്ധ്യാപകൻ മോശമായി പെരുമാറിയത്. പെൺകുട്ടി മറ്റ് റൂമുകളിലുള്ള സഹപാഠികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ സംഘമായെത്തി ചിന്മയ ആനന്ദമൂർത്തിയെ മർദ്ദിക്കുകയായിരുന്നു.’അഞ്ച് മണിവരെയാണ് ആനന്ദയുടെ ജോലി സമയം, എന്നാൽ ഇയാൾ എപ്പോഴും പെൺകുട്ടികളുടെ ഹോസ്റ്റലിൽ വരികയും അർദ്ധരാത്രി പന്ത്രണ്ട് മണിവരെ വിദ്യാർത്ഥിനികളുടെ മുറികളിൽ കയറിയിറങ്ങി. ഭക്ഷണവും മറ്റ് കാര്യങ്ങളും നൽകുന്നത് ഏകോപിപ്പിക്കാൻ വേണ്ടിയാണ് ഹോസ്റ്റലിൽ പോകുന്നതെന്നാണ് പ്രതി പറഞ്ഞത്. ഇയാൾ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയിട്ടുണ്ട്.’-പൊലീസ് അറിയിച്ചു