അവധി കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
ദുബൈ: അവധിക്ക് ശേഷം രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു. കോഴിക്കോട് വടകര താഴെയങ്ങാടി മുക്കോലഭാഗം ഉരുണിന്റവിടെ ശക്കീര്‍ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം തിങ്കളാഴ്ച നാട്ടില്‍ നിന്നെത്തിയ ശേഷം ബുധനാഴ്ച മുതല്‍ ജോലിക്ക് കയറാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. പിതാവ് – അസൈനാര്‍. മാതാവ് – ഐഷു. ഭാര്യ – അഷീറ. മക്കള്‍ – മുഹ്സിന്, ഷഹബാസ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.