വീട്ടിലെ പൂച്ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടിയും; സ്വന്തം ആവശ്യത്തിന് നട്ടുവളര്‍ത്തിയതെന്ന് മൊഴി
രണ്ടുമീറ്റര്‍ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് ഇയാളുടെ വീട്ടുവളപ്പില്‍നിന്ന് കണ്ടെത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാലക്കാട്: വീട്ടുവളപ്പില്‍ പൂച്ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ആളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം ലക്കിടി സ്വദേശി സത്രംപറമ്പില് സുരേഷ് ബാബു(47)വിനെയാണ് എക്സൈസ് പിടികൂടിയത്.
രണ്ടുമീറ്റര്‍ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് ഇയാളുടെ വീട്ടുവളപ്പില്‍നിന്ന് കണ്ടെത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനായാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയിരുന്നതെന്ന് പ്രതി മൊഴിനല്‍കിയിട്ടുണ്ട്.