ആലപ്പുഴ: എല്‍കെജി വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ ജീവനക്കാരന് അറസ്റ്റില്‍. ഇടുക്കി വാഗമണ്‍ ചോറ്റുകുഴിയില്‍ ജോണ്സണ് (54) നെയാണ് കരീലക്കുളങ്ങര പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ സ്കൂളില്‍ സഹായി ആയി ജോലി ചെയ്തിരുന്ന ഇയാള്‍ അതേ സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയെയാണ് പീഡനത്തിനിരയാക്കിയത്.
മിഠായി നല്കി പ്രലോഭിപ്പിച്ച് സ്കൂളിലെ ഇയാളുടെ മുറിയില്‍ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ട് തവണ സമാന രീതിയില്‍ പീഡനം നടന്നതായി പൊലീസ് പറഞ്ഞു. ശാരീരികമായി അസ്വസ്ഥതകള്‍ കാണിച്ച കുട്ടിയോട് മാതാവ് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാവ് കരീലക്കുളങ്ങര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്കൂളിലെ സഹായിയും നോട്ടക്കാരനുമായി ജോലി ചെയ്തു വരികയായിരുന്നു പ്രതി. ഇടയ്ക്ക് സ്കൂള്‍ ബസില്‍ ക്ളീനറായും ജോലി ചെയ്തിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.