സ്വർണ വില കുതിക്കുന്നു ;പവന് 400 രൂപ കൂടിയതോടെ ഒരു പവന് ഇപ്പോൾ 40,240 രൂപയായി
തിരുവനന്തപുരം: കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണ്ണം. ബുധനാഴ്ച പവന് 400 രൂപ കൂടിയതോടെ ഒരു പവന് ഇപ്പോൾ 40,240 രൂപയായി. ഒരു ഗ്രാമിന് ഇങ്ങിനെ വരുമ്പോൾ 50 രൂപ കൂടി 5,030 രൂപയുമായിട്ടുണ്ട്. മാർച്ച് ഒമ്പതിനായിരുന്നു ഇതിനേക്കാള്‍ ഉയര്‍ന്ന വിലയായ 40,560 രൂപ രേഖപ്പെടുത്തിയത്.
ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന പ്രഖ്യാപനത്തിൻറെ ഭാഗമായി ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണത്തിന്റെ വിലയില്‍ പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 54,848 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.