വീട്ടില്‍നിന്ന് കൂട്ടനിലവിളി; ഭാര്യയെയും നാലുമക്കളെയും വെട്ടിക്കൊന്ന് കര്ഷകന് ജീവനൊടുക്കി
വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ മറ്റൊരു മകള്‍ ഭൂമിക (ഒമ്പത്) അത്യാസന്നനിലയില്‍ ചികിത്സയിലാണ്.
ചെന്നൈ: കുടുംബപ്രശ്നത്തെത്തുടര്‍ന്ന് ഭാര്യയെയും നാലുമക്കളെയും വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം കര്ഷകന് ജീവനൊടുക്കി. തമിഴ്നാട് തിരുവണ്ണാമല ചെങ്കത്തിലാണ് സംഭവം. ഇവിടെയുള്ള പളനിസാമി (45), ഭാര്യ വള്ളി (37), പെണ്മക്കളായ ദൃശ്യ (15), മോനിഷ (14), മഹാലക്ഷ്മി (നാല്), മകന് ശിവശക്തി (ഏഴ്) എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം തൂങ്ങി മരിക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ മറ്റൊരു മകള്‍ ഭൂമിക (ഒമ്പത്) അത്യാസന്നനിലയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ 3.30-ഓടെ പളനിസാമിയുടെ വീട്ടില്‍നിന്ന് നിലവിളി കേട്ടതിനെത്തുടര്‍ന്ന് സമീപവാസികള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പളനിസാമി മദ്യപിച്ച് വീട്ടില്‍ ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയിലും വഴക്കുണ്ടായതായും പിന്നീട് ഭാര്യയും മക്കളും ഉറങ്ങിക്കിടന്നപ്പോള്‍ അരിവാള്‍ ഉപയോഗിച്ച് വെട്ടിയെന്നുമാണ് പോലീസ് കരുതുന്നത്. വെട്ടിയ അരിവാള്‍ കണ്ടെടുത്തിട്ടുണ്ട്.