ദേശീയപാതയിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞു, മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
കോഴിക്കോട്: ദേശീയപാതയിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞു. കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേത്തിലാണ് ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞത്. കോഴിക്കോട്-മൈസൂർ ദേശീയ പാതയിൽ മൂലഹള്ള ചെക്ക് പോസ്റ്റിന് സമീപത്തായി ഇന്ന് പുലർച്ചെയായിരുന്നു അപകടം. മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിന്ന് മൈസൂർ റൂട്ടിൽ ഏകദേശം പതിനഞ്ച് കിലോമീറ്റർ അകലെയായി കർണാടക വനത്തിനുള്ളിലായിരുന്നു ഈ പ്രദേശം.ജഡത്തിന് സമീപത്തായി മറ്റ് ആനകളും നിലയുറപ്പിച്ചതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രാത്രിയാത്ര നിരോധനമുള്ള സ്ഥലത്താണ് അപകടം നടന്നിരിക്കുന്നത്. ആനയുടെ ജഡം മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.