വിധവയായ 39കാരി വിവാഹിതയാണെന്ന കാര്യം മറച്ചു വച്ച് 29കാരനുമായി പ്രണയത്തിലായി, ഭാര്യയെ പറ്റിച്ച് ലോഡ്ജിൽ മുറിയെടുത്ത യുവാവിന് സംഭവിച്ചത് ദാരുണാന്ത്യം
കൊല്ലം : അടൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കുന്നത്തൂർ ഐവർകാല പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്ത് ജീവനൊടുക്കിയത് കാമുകി മരിച്ചെന്നസംശയത്തിലെന്ന് പൊലീസ്. ശ്രീജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ ലോഡ്ജ് മുറിയിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനി ഷീബ തലയ്ക്ക് സാരമായി പരിക്കേറ്റ നിലയിലായിരുന്നു. ഷീബ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്നുണ്ടായ പിടിവലിക്കിടയിൽ ശ്രീജിത്ത് പിടിച്ച് തള്ളിയപ്പോൾ തല ഭിത്തിയിലിടിച്ച് ഷീബ ബോധരഹിതയായെന്നുമാണ് പൊലീസിന്റെ നിഗമനം. ഇതോടെ ഷീബ മരിച്ചെന്ന് കരുതി പരിഭ്രാന്തനായ ശ്രീജിത്ത് ജീവനൊടുക്കിയതാകാമെന്നും പൊലീസ് കരുതുന്നു. ചികിത്സയിൽ കഴിയുന്ന ഷീബയെ ചോദ്യം ചെയ്താലേ കൂടുതൽ വ്യക്തതവരു.ഭർത്താവ് മരിച്ച 39 കാരിയായ ഷീബ വിവാഹിതയാണെന്ന വിവരം മറച്ചുവച്ചാണ് ഫേസ്ബുക്ക് വഴി ശ്രീജിത്തുമായി പ്രണയത്തിലായത്. ലോഡ്ജിലെ താമസത്തിനിടയിൽ വിവാഹിതനാണെന്ന വിവരം ശ്രീജിത്ത് തിരിച്ചറിഞ്ഞതാകാം പ്രശ്നത്തിന് കാരണമെന്ന് സംശയിക്കുന്നു.രണ്ടാഴ്ച് മുമ്പ് ചക്കുളത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അടൂരിലെ ലോഡ്ജിൽ ഷീബയ്ക്കൊപ്പം ശ്രീജിത്ത് താമസം തുടങ്ങിയത്. ഇടയ്ക്ക് ഭാര്യ വീഡിയോ കാൾ വിളിച്ചപ്പോൾ പ്രസാദം കാണിച്ച് പറ്റിച്ചു. പിന്നീട് വീട്ടിലെത്തിയ ശ്രീജിത്ത് കടയിൽ നിന്ന് ഇടയ്ക്കിറങ്ങി ഷീബയ്ക്കൊപ്പം ലോഡ്ജിൽ താമസിക്കുകയായിരുന്നു. സംഭവദിവസമായ തിങ്കളാഴ്ച വൈകിട്ട് ശ്രീജിത്ത് ഭക്ഷണവുമായി മുറിയിലേക്ക് പോകുന്നത് ലോഡ്ജ് ജീവനക്കാർ കണ്ടിരുന്നു. പിന്നീട് ആരെയും പുറത്ത് കാണാഞ്ഞതിനാൽ രാത്രി ഒമ്പത് മണിയോടെ ജീവനക്കാർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയിലും ഷീബയെ ബോധരഹിതയായും കണ്ടെത്തിയത്.