പരീക്ഷയ്ക്കിടെ പുറത്ത് പോയ അധ്യാപകനെ കാണാതായത് പോക്സോ കേസില്‍ പ്രതിയാണെന്ന് ഭാര്യ വിളിച്ചറിയിച്ചതോടെ
തൃക്കരിപ്പൂര്‍: ചന്തേര പൊലീസ് സ്റ്റേഷന് പരിധിയിലെ അധ്യാപകന് ബാബുവിനെ കാണാതായത് പോക്സോ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞതോടെയാണെന്ന് വ്യക്തമായതായി പൊലീസ് സൂചിപ്പിച്ചു. പ്ലസ് വണ്‍ വിദ്യര്‍ഥിയായ കൗമാരക്കാരനെ, പത്താം ക്ലാസില്‍ പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ സ്റ്റാഫ് റൂമില്‍ വിളിച്ചുവരുത്തി അധ്യാപകന് രഹസ്യ ഭാഗങ്ങളില്‍ പിടിച്ചുവെന്ന് വിദ്യാര്‍ഥി കൗണ്‍സിലിംഗിനിടെ വെളിപ്പെടുത്തിയതോടെയാണ് അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
വിദ്യാര്‍ഥി സ്ഥിരമായി വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഡോക്ടറുടെ അടുക്കല്‍ എത്തിച്ചിരുന്നു. ഏറെ നേരം കൗണ്‍സിലിങ് നടത്തിയെങ്കിലും ഒന്നും പറയാതിരുന്ന വിദ്യാര്‍ഥി ഒടുവിലാണ് അധ്യാപകന് ശാരീരികമായി ഉപദ്രവിച്ചതായി വെളിപ്പെടുത്തിയത്. ഡോക്ടര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. ഒന്ന് കൂടി ഉറപ്പിക്കാനായി വീണ്ടും കൗണ്‍സിലിംഗ് നടത്താന്‍ പൊലീസ് ഡോക്ടറോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്’, പൊലീസ് വ്യക്തമാക്കി.
അധ്യാപകനെ അന്വേഷിച്ച് പൊലീസ് വീട്ടില്‍ എത്തിയതിനെ തുടര്‍ന്ന് ഭാര്യ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞതോടെയാണ് അധ്യാപകന് ഫോണ്‍ സ്വിച് ഓഫ് ചെയ്ത് കടന്ന് കളഞ്ഞത് . അധ്യാപകന്റെ ബൈക് കടല്ക്കരയില് കണ്ടെത്തിയത് ആത്മഹത്യയിലേക് സംശയങ്ങള്‍ക്ക് നീണ്ടിട്ടുണ്ട് .അധ്യാപകന് വേണ്ടി
കരയിലും വെള്ളത്തിലും തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. സൈബര്‍ സെലിന്റെ അന്വേഷണവും സമാന്തരമായി നടത്തിവരുകയാണ് . അധ്യാപകനെ കാണാതായതുമായി ബന്ധപ്പെട്ട് മാന്‍ മിസിംഗിനും പൊലീസ് കേസെടുത്തിട്ടുണ്ട്.