തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്നും വൻ കഞ്ചാവ് ശേഖരം കണ്ടെത്തി
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്നും കണ്ടെത്തിയത് വൻ കഞ്ചാവ് ശേഖരം. 8. 215 കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. ക്രിസ്മസ് പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി ട്രെയിൻ വഴി കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്.