പിതാവിനൊപ്പം നടന്നുപോയ പെൺകുട്ടിയെ കയറിപ്പിടിച്ചു, നാട്ടുകാർ പിടികൂടിയ പ്രതിയ്ക്ക് രക്ഷകനായി മദ്ധ്യവയസ്കൻ എത്തി; ഇരുവർക്കുമെതിരെ പോക്സോ കേസെടുത്തു
കൽപറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവും, ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ച മദ്ധ്യവയസ്കനും അറസ്റ്റിൽ. പുത്തൂർവയൽ സ്വദേശികളായ തെങ്ങിൻതൊടിയിൽ നിഷാദ് ബാബു (38), കാരടിവീട്ടിൽ അബു(51) എന്നിവരാണ് പിടിയിലായത്.
പിതാവിനൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടിയെയാണ് നിഷാദ് ബാബു കയറിപ്പിടിച്ചത്. ഇയാളെ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റിയ അബു രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പുത്തൂർകവലയിൽവച്ചാണ് പ്രതികളെ പിടികൂടിയത്. ഇരുവർക്കെതിരെയും പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.