വിമാന ടിക്കറ്റുകളിൽ വൻ ഇളവ്; ദേശീയ ദിനം പ്രമാണിച്ച് ഒരാഴ്ചയോളം ഓഫറുകൾ പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിമാനയാത്രികർക്കായി പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തർ. പ്രത്യേക ഓഫറുകൾ പ്രകാരം ഖത്തർ എയർവേസിന്റെ പ്രീമിയം, എക്കോണമി ക്ളാസുകളിലെ യാത്രകൾക്ക് 20 ശതമാനം വരെയുള്ള ഇളവാണ് അനുവദിച്ചിട്ടുള്ളത്. ഡിസംബർ ഒമ്പത് മുതൽ പതിനേഴ് വരെയാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവുക.
ലോകമെമ്പാടുമുള്ള 150 നഗരങ്ങളിലേക്കുള്ല യാത്ര ടിക്കറ്റുകൾ ഓഫറിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്കിലെ പ്രത്യേക ഓഫറിന് പുറമേ ഖത്തർ എയർവേസ് പ്രിവിലേജ് ക്ളബ് അംഗങ്ങൾക്കായി പ്രത്യേക ബോണസ് പോയിന്റുകളും അനുവദിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റ്, ഖത്തർ എയർവേസിന്റെ സെയിൽസ് ഓഫീസുകൾ, ട്രാവൽ ഏജൻസി എന്നിവ മുഖാന്തരം ബുക്കിംഗ് ആനുകൂല്യങ്ങൾ വിനിയോഗിക്കാവുന്നതാണ്. ഡിസംബർ ഒമ്പത് മുതൽ അടുത്ത വർഷം ജൂൺ ആറ് വരെയുള്ള ടിക്കറ്റുകളാണ് ഇപ്പോഴുള്ള ഓഫറിൽ ബുക്ക് ചെയ്യാനാകുന്നത് എന്ന് ഖത്തർ എയർവേസ് അറിയിച്ചിട്ടുണ്ട്.