തളിപ്പറമ്പില്‍ വാഹനാപകടം ;മെഡികല്‍ കോളേജിലെ വിദ്യാര്‍ഥി മരിച്ചു
കണ്ണൂര്‍: തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്സലു റഹ് മാന്‍ (22) ആണ് മരിച്ചത്. മെഡികല്‍ വിദ്യാര്‍ഥിയാണ്. കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
രാവിലെ ദേശീയ പാതയില്‍ ഏഴാം മൈലിലായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റിരുന്നതിനാല്‍ അപകടസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പരിയാരം മെഡികല്‍ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് മിഫ്സലു റഹ്മാന്.