തൃശ്ശൂരില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരന് പൊള്ളലേറ്റ് മരിച്ചനിലയില്‍
തൃശ്ശൂര്‍: പോസ്റ്റ് ഓഫീസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അയ്യന്തോള്‍ പോസ്റ്റ് ഓഫീസിലെ മെയില്‍ ഓവര്‍സിയറായ പുല്ലഴി സ്വദേശി ഹരിദാസ്(46) ആണ് മരിച്ചത്.
പോസ്റ്റ് ഇന്‍സ്പെക്ടറുടെ ഓഫീസിന് സമീപം ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ വിശദമായ പരിശോധന തുടരുകയാണെന്ന് തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് എസ്.എച്ച്.ഒ. ടി.പി. ഫര്‍ഷാദ് പറഞ്ഞു.