തണുപ്പുകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച വിഭവം, രോഗപ്രതിരോധ ശേഷിക്കും ഉത്തമം
തണുപ്പുകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച വിഭവമാണ് ചിക്കൻ – മഷ്റൂം സൂപ്പ്. മികച്ച രോഗ പ്രതിരോധശേഷി നല്കുന്ന ഈ സൂപ്പ് തണുപ്പ് കാലത്ത് നമ്മെ അലട്ടുന്ന പനി, ജലദോഷം, തൊണ്ടവേദന, കൈകാൽ വേദന എന്നിവയെ പ്രതിരോധിക്കാൻ നല്ലൊരു മാർഗവുമാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. അമിതവിശപ്പ് നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ് ചിക്കൻ – മഷ്റൂം സൂപ്പ്.ദഹനം സുഗമമാക്കാനുന്നു. ചർമ്മത്തിൻ്റെ സൗന്ദര്യവും ആരോഗ്യവും വർദ്ധിപ്പിക്കാൻ അത്ഭുതകരമായ കഴിവുണ്ട് ഈ സൂപ്പിന്. അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. കുട്ടികളുടേയും സ്ത്രീകളുടേയും ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണിത്.