കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; അസം സ്വദേശിയായ 20-കാരന് അറസ്റ്റില്‍
ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഏറ്റുമാനൂര്‍(കോട്ടയം): പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റുചെയ്തു. അസം ബാര്‍പെട്ട ഗ്യാതി വില്ലേജില്‍ അനില്‍ ഇക്ക (20) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു.
കുട്ടി ഈ വിവരം ബന്ധുവിനോട് പറയുകയും തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന് എസ്.എച്ച്.ഒ. രാജേഷ് കുമാര്‍, എസ്.ഐ.മാരായ കെ.കെ.പ്രശോഭ്, വി.കെ.ബിജു, സി.പി.ഒ.മാരായ എ.ജെ.ഷാജിമോന്‍, കെ.കെ.ബിജു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.